11:23am 11 November 2026
NEWS
റോഡ് താറുമാറായി
23/09/2025  09:36 PM IST
nila
റോഡ്  താറുമാറായി


പുറമറ്റം: പുറമറ്റം പഞ്ചായത്തിലെ രണ്ട് , പത്ത് വാർഡുകളിൽ ഉൾപ്പെടുന്ന കല്ലുപാലം - തോണ്ടകരോട്ട് പടി -കവുങ്ങും പ്രയാർ പോസ്റ്റ് ഓഫീസ് പടി റോഡ് കഴിഞ്ഞ പത്ത് വർഷമായി താറുമാറായി കിടക്കുകയാണ്. കാലാകാലങ്ങളിൽ യാതൊരു പുനരുദ്ധാരണ വേലയും ഇവിടെ നടക്കുന്നില്ല. അധികൃതർക്ക് നാട്ടുകാർ നിരവധി തവണ ഇതുസംബന്ധിച്ച് നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും കാൽ നട യാത്രക്കാർക്കും ഈ വഴി ദുഷ്കരമാണ്. ഇവിടെയുള്ള പ്രായമായവരെ ആശുപത്രിയിലെത്തിക്കുന്നത് വളരെ ക്ളേശകരമായ സംഗതിയാണ്. മഴക്കാലമായാൽ സ്ഥിതി ഗുരുതരമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.